Latest NewsNewsIndia

മുഖംമൂടി ധരിച്ച് കടയിൽ കയറി ഉടമയെ വെട്ടിക്കൊന്ന ശേഷം വൻ കവർച്ച

മഹാരാഷ്ട്ര: കടയിൽ കയറി ഉടമയെ വെട്ടിക്കൊന്ന ശേഷം വൻ കവർച്ച. കട അടയ്ക്കുന്നതിന് തൊട്ടുമുമ്പായി മുഖംമൂടി ധരിച്ച രണ്ടുപേർ കടയിൽ കയറുകയായിരുന്നു. തുടർന്ന് മോഷണശ്രമം തടയാൻ ശ്രമിച്ച കടയുടമയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ബുൽധാന ജില്ലയിലാണ് സംഭവത്തിൽ കടയുടമയായ കമലേഷ് പോപ്പട്ട് ആണ് കൊല്ലപ്പെട്ടത്. അടയ്ക്കുന്നതിന് തൊട്ടുമുമ്പായി മുഖംമൂടി ധരിച്ച രണ്ടുപേർ കടയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുവരും കസേരയിൽ ഇരുന്ന കടയുടമയെ സമീപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന: അപകീര്‍ത്തി കേസിനെതിരെ രാഹുല്‍ ഗാന്ധി കോടതിയിലേക്ക്

മോഷ്ടാക്കളിലൊരാൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ആൾ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി. ഇരുവരുടെയും ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ, കടയുടമയെ വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന് മോഷ്ടാക്കൾ കടയിൽ നിന്ന് പണവും വിലപ്പിടിച്ച സാധനങ്ങളും കവർന്നതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button