തളിപ്പറമ്പ് :യുവമോര്‍ച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചു സി .പി .എം.-ഡി .വൈ .എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷര്‍ മൊറാഴ പണ്ണേരിയിലെ വി.നന്ദകുമാറിന്റെ വാടകവീട്ടിന് നേരെ 25 ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ബോംബ് എറിഞ്ഞത്.
ജില്ലാ പഞ്ചായത്തംഗം ഷാജിര്‍, സുമന്‍ ചുണ്ട, റിബിന്‍ കോലത്തുവയല്‍, സബിന്‍ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നിവര്‍ക്കെതിരെയാണ് കേസ്. മാറ്റാങ്കീലിലെ ബി ജെ പി പ്രവര്‍ത്തകന്‍ രതീഷ് പൂക്കോട്ടിയുടെ വീട്ടിന് നേരെയും ബോംബെറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല. നന്ദകുമാറിന്റെ വീട്ടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ചില്ലുകളും തകര്‍ന്നിരുന്നു.
Post Your Comments