Latest NewsKeralaIndia

അഞ്ജനയുടെ മരണം, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകി , പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് ഗോവ പോലീസ്

തിരുവനന്തപുരം: ഗോവയില്‍ കാസര്‍​ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ അമ്മ മിനി. തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി.

ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ക്കിരയായാണ് അഞ്ജന മരിച്ചതെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ആത്മഹത്യയാണെങ്കില്‍ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ത്ഥിച്ചു. സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു മാഫിയകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഗോവ, കേരള മുഖ്യമന്ത്രിമാര്‍ക്കും ദേശീയ, സംസ്ഥാന വനിത കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഗാർഗി അവകാശപ്പെട്ടതുപോലെ അഞ്ജന ഹരീഷിനെതിരായ പീഡനശ്രമം സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ഗോവ പൊലീസ് പറഞ്ഞു.മരണത്തിന് ശേഷം ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതായാണ് ഗാര്‍ഗിയും സുല്‍ഫത്തും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പറയുന്നത്. അഞ്ജന ആവശ്യപ്പെട്ടതു കൊണ്ടാണ് സംഭവമുണ്ടായപ്പോള്‍ പൊലീസിനെ അറിയിക്കാതിരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ പീഡന ശ്രമത്തെപ്പറ്റി ലീഗല്‍ കസ്റ്റോഡിയനായ ഗാര്‍ഗ്ഗി അറിഞ്ഞിട്ടുണ്ടോയെന്ന് ചോദ്യമുയര്‍ന്നു.

‘ഹാ..എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഞാന്‍ എന്നും വിളിച്ച്‌ സംസാരിക്കാറുള്ള കുട്ടിയാണ്. പീഡനശ്രമം എങ്ങനെയാണ് ഉണ്ടായതെന്നും എങ്ങനെയാണ് അവര്‍ ക്ളോസ് ചെയ്തത് എന്നും എനിക്ക് നന്നായി അറിയാം’. എന്നായിരുന്നു ഗാര്‍ഗിയുടെ പ്രതികരണം.ഇതോടെ ഇത് ബ്രേക്ക് ത്രൂ ആണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി. എന്ത് ബ്രെയ്ക്ക് ത്രൂ എന്നാണ് പറയുന്നതെന്ന് ചോദിച്ച്‌ ഇതിനെതിരെ ഗാര്‍ഗി രംഗത്തെത്തി. പീഡന ശ്രമം നടത്തിയ ആള്‍ ഞങ്ങളുടെ കൂട്ടത്തില്‍പ്പട്ട ആരും അല്ലെന്നും മരണത്തിന് ശേഷം പൊലീസിനെ അറിയിച്ചെന്നും ആയിരുന്നു ഗാര്‍ഗിയുടെ അവകാശവാദം.

ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ്ട് പ്രസൂണ്‍ ഈ വാദം തള്ളിയത്. പീഡനശ്രമം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടില്ലെന്ന് എസ്പി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button