Latest NewsNewsKuwaitGulf

കുവൈറ്റില്‍ കര്‍ശന നിബന്ധനകളോടെ പള്ളികള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി : മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറയ്ക്കി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കര്‍ശ്ശന നിബന്ധനകള്‍ക്ക് വിധേയമായി പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മതകാര്യ മന്ത്രാലയത്തിനു നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണു.

1. വിശ്വാസികള്‍ പരസ്പരം ഹസ്ത ദാനം ചെയ്യുവാന്‍ പാടുള്ളതല്ല.

2 .അംഗശുദ്ധി ( വുദു) ചെയ്യാനുള്ള സ്ഥലം അടച്ചിടുക.

3. ഓരോ വിശ്വാസിയും പ്രത്യേകമായുള്ള മുസല്ല ഉപയോഗിച്ച് കൊണ്ടായിരിക്കണം നമസ്‌കാരം നിവഹിക്കേണ്ടത്.

4. ഒരോ വിശ്വാസിയും 10 ചതുരശ്ര മീറ്റര്‍ അകലം പാലിക്കണം.

5. നിര്‍ബന്ധിത നമസ്‌കാരം നിര്‍വ്വഹിക്കാന്‍ മാത്രമാണു അനുവദിക്കുക.( സുന്നത്ത് നമസ്‌കാരത്തിനു അനുമതി നല്‍കില്ല )

6. പ്രാര്‍ത്ഥനക്ക് മുമ്പും ശേഷവുമുള്ള കൂടിച്ചേരലുകള്‍ അനുവദിക്കില്ല.

7. ദീര്‍ ഘ കാല രോഗികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വയോധികര്‍ മുതലായവരെ പള്ളികളില്‍ നിന്ന് വിലക്കുക.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 13 നാണു പള്ളികള്‍ അടച്ചു പൂട്ടിയത്. അടുത്ത മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരാനാണു സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണു കടുത്ത നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button