കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോഡുകൾ, ചട്ടങ്ങൾ, റഗുലേഷനുകൾ തുടങ്ങിയവ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നതിന് താത്പര്യവും യോഗ്യതയും ഉളളവരിൽ നിന്നും കൺസൾട്ടന്റ് (മലയാളം ലീഗൽ ട്രാൻസിലേഷൻ) ആയി നിയോഗിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
നിയമ ബിരുദം, നിയമ വിഷയങ്ങൾ വിവർത്തനം ചെയ്യുന്നതിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 31.05.2020ൽ 65 വയസ്സിൽ കവിയരുത്. സമാന പ്രവൃത്തിപരിചയമുളള വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുൻഗണന. കരാർ വേതനം കമ്മീഷൻ തീരുമാനപ്രകാരമായിരിക്കും.
അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ ഒന്നിന് വൈകിട്ട് മൂന്നിന് മുൻപ് സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ ലഭിക്കണം.
Post Your Comments