ഡെറാഡൂൺ; 6 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണ മരണം, ഉത്തരാഖണ്ഡിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. കുടുംബത്തോടൊപ്പം നൈനിറ്റാള്‍ ജില്ലയിലെ താലി സേതി എരിയയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
കുഞ്ഞിനെ ഉടന്‍ തന്നെ ബെറ്റാല്‍ഗാട്ടിലെ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല, സ്കൂളിലെ ഒരു ക്ലാസ്മുറിയാണ് ഉത്തരാഖണ്ഡില്‍ ക്വാറന്‍റീന്‍ കേന്ദ്രമാക്കി മാറ്റിയത്, ഇവിടെ പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യു സബ്-ഇന്‍സ്പെക്ടര്‍ രാജ്പാല് സിങ്, വി.ഡി.ഒ ഉമേഷ് ജോഷി, അസിസ്റ്റന്റ് ടീച്ചര്‍ കരണ്‍ എന്നിവർക്കെതിരെ അനാസ്ഥയ്ക്ക് പോലീസ് കേസെടുത്തു.
Post Your Comments