തിരുവനന്തപുരം: നീരൊഴുക്ക് വര്‍ധിച്ചാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ കരമന ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ കളക്ടർ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രധാന അറിയിപ്പ്…
അരുവിക്കര ഡാം തുറക്കാൻ സാധ്യത..
ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. നീരൊഴുക്ക് വർദ്ധിച്ചാൽ ഡാം തുറക്കേണ്ടിവരുമെന്നു അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടർ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.
*Nowcast-അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)*
*പുറപ്പെടുവിച്ച സമയം : 8:15 PM 25-05-2020*
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…
Post Your Comments