ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റിൽ പരമാവധി 10,000 ഘനയടി വെള്ളം വരെയാണ് തുറന്നുവിടുക. ഇത് സംബന്ധിച്ച് വിവരങ്ങൾ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. പെരിയാറിൽ വെള്ളം കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമായതിനാൽ 138 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. കേരളത്തിൽ താരതമ്യേന മഴ കുറഞ്ഞിട്ടുണ്ടെങ്കിലും, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാനുള്ള പ്രധാന കാരണം. സെക്കന്റിൽ 12,200 ഘനയടി തമിഴ്നാട്ടിലേക്കും, ബാക്കിവരുന്നത് കേരളത്തിലേക്കും തുറന്നുവിടാനാണ് തമിഴ്നാടിന്റെ തീരുമാനം. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടായാൽ അത് അണക്കെട്ടിന്റെ നിലനിൽപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം കൂടിയ അണക്കെട്ടുകളിൽ ഒന്നാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുല്ലപ്പെരിയാർ അണക്കെട്ട്.
Also Read: ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം
Post Your Comments