Latest NewsIndiaNews

ട്രക്കിംഗിനിടെ ഡാമില്‍പെട്ടു, നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മുംബൈ: ട്രക്കിംഗിനിടെ റായ്ഗഡില്‍ ഡാമില്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബാന്ദ്രയിലെ റിസ്വീ കോളേജിലെ നാല് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. ഖാര്‍ വെസ്റ്റിലെ ദണ്ഡപാദയില്‍ താമസിക്കുന്ന ഇഷാന്ത് ദിനേശ് യാദവ് (19), നലസോപാരയില്‍ നിന്നുള്ള ഏകലവ്യ ഉമേഷ് സിംഗ് (18), വിരാര്‍ സ്വദേശി രണത്ത് മധു ബന്ദ (18), കൊളാബയില്‍ നിന്നുള്ള ആകാശ് ധര്‍മദാസ് മാനെ (26)എന്നീ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

Read Also: നീറ്റ് പരീക്ഷ ക്രമക്കേട്: സിബിഐ അന്വേഷിക്കും, അന്വേഷണ ചുമതല കൈമാറി കേന്ദ്രം

22 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും അടങ്ങുന്ന 37 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സോണ്ടൈവാഡിയില്‍ സ്ഥിതി ചെയ്യുന്ന സോണ്ടായി കോട്ടയിലേക്കാണ് ഇവര്‍ ട്രക്കിംഗിന് പോയത്. ഇവിടെ വച്ച് അപകടത്തില്‍പെടുകയായിരുന്നു. മുംബൈയിലെ വിവിധ കോളേജുകളില്‍ നിന്നുളളവരാണ് വിദ്യാര്‍ത്ഥികളെന്ന് ഖലാപൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മിലിന്ദ് ഖോപ്ഡെ പറഞ്ഞു.

രാവിലെ 10 മണിയോടെ കോട്ടയിലേക്കുള്ള വഴിയില്‍ കയറിയ സംഘം ഉച്ചയ്ക്ക് 1.30 ഓടെ സ്ഥലത്ത് നിന്നിറങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെ സായ് സന്‍സ്ഥാന്‍ നിര്‍മിച്ച ധവാരി നദിയില്‍ ഇറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് മുമ്പും സംഘം സാഹസിക യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button