പാറശ്ശാല; വ്യാജ വാറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് മുര്യങ്കര വെട്ടുവിള പുത്തന്‍ വീട്ടില്‍ മണിയന്‍ എന്നറിയപ്പെടുന്ന സെല്‍വരാജിനെ (55) കൊലപ്പെടുത്തുകയും സെല്‍വരാജിന്റെ അനുജനും സമീപവാസിയുമായ ബിനുവിനെ (ചിപ്പയ്യന്‍) ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി.
പാറശ്ശാല സ്വദേശി ഒന്നാം പ്രതി ജയന്‍ എന്നറിയപ്പെടുന്ന സനു (39) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്,, കഴിഞ്ഞ 25 ന് രാത്രിയിലായിരുന്നു സംഭവം,, വ്യാജ വാറ്റ് നടത്തിയ വിവരം പൊലീസിന് കൈമാറിയതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്,, കള്ളക്കടത്ത്, കഞ്ചാവ് വിപണനം, വ്യാജവാറ്റ്, കൂലിത്തല്ല്, അടിപിടി തുടങ്ങി നിവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ ഒരാളുടെ കാല്‍വെട്ടിയ കേസുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്.
കൂടാതെ കേസിലെ രണ്ടാം പ്രതിയും സനുവിന്റെ പിതാവുമായ സുന്ദരനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പാറശാല സ്റ്റേഷന് 200 മീറ്റര്‍ മാത്രം അകലെയുള്ളള്ള പ്രതിയെ പിടികൂടാത്തതിനെതിരെ നാട്ടുകാരുടെ ഇടയില്‍ വന്‍പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments