Latest NewsNewsKuwait

50 ശതമാനം വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് മുനിസിപാലിറ്റി: ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു

കുവൈറ്റ്: ചെറിയപെരുന്നാളിന് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കവുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. മന്ത്രി വലിദ് അല്‍ ജാസിം ആണ് ഇക്കാര്യം ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ എഞ്ചിനീയർമാർ, നിയമവിദഗ്ദര്‍ , സെക്രട്ടറി പോസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്ടമാകുമെന്നാണ് സൂചന. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് പുതിയ നടപടി. നിലനിര്‍ത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം. വിദേശികളെ മുന്‍സിപ്പാലിറ്റിയില്‍ നിയമിക്കുന്നതും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button