ചാവക്കാട്; കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്‍റെ ഭാര്യ ഖദീജക്കുട്ടിയുടെ (73) മൃതദേഹം ഖബറടക്കി,, കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം നടത്തിയത്.
ചാവക്കാട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് ഖബറടക്കത്തിന് തയാറായത്, ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കാള്‍ പ്രകാരം പുലര്‍ച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ നാലു പേര്‍ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങള്‍ക്ക് ഖബര്‍സ്ഥാനില്‍ മൃതദേഹവുമായെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
സമീപവാസികളായ ടി.ആര്‍. ഇബ്രാഹിം, പി.കെ.അലി, പി.എ.അന്‍വര്‍, കബീര്‍ മുനക്കക്കടവ് എന്നിവര്‍ മൃതദേഹം ഖബര്‍സ്ഥാനിലെത്തിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഉമര്‍ കുഞ്ഞി, പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.എം മനാഫ്, അംഗം പി.എം. മുജീബ്, എച്ച്.ഐ. ഇ രവീന്ദ്രന്‍, ജെ.എച്ച്.ഐ എന്‍.ഡി. സനല്‍കുമാര്‍ എന്നിവര്‍ ഖബര്‍സ്ഥാനിലെത്തി . മൂന്നുമാസം മുമ്പാണ് ഇവര്‍ മുംബൈയിലേക്ക് മക്കളെ കാണാനായി പോയത്.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് കേരളത്തിലെത്തുന്നത്,, പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്,, ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു,, തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,, ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു,, ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം,ആദ്യമായാണ് കൊവിഡ് ബാധിച്ച് തൃശൂര്‍ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments