Latest NewsNewsKuwait

കുവൈത്തില്‍ പൊതുമാപ്പിന്​​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്നെത്തും

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ പൊതുമാപ്പിന്​​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്​ച ഇന്ത്യയിലെത്തും. 145 യാത്രക്കാരുമായി ജസീറ എയര്‍വേയ്​സ്​ വിമാനം വ്യാഴാഴ്​ച കുവൈത്ത്​ സമയം രാവിലെ 9.15ന്​ കുവൈത്തില്‍നിന്ന് ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക്​​ പറന്നുയരും.

വെള്ളിയാഴ്ച ലക്‌നൗവിലേക്കും ജസീറ എയര്‍വേയ്‌സ് സര്‍വീസ് നടത്തും. അബ്​ദലി, ഫര്‍വാനിയ എന്നിവിടങ്ങളിലെ ക്യാമ്ബില്‍ കഴിയുന്നവരാണ്​ തിരിച്ചുപോവുന്നത്​. പൊതുമാപ്പിന്​ രജിസ്​റ്റര്‍ ചെയ്​ത്​ ക്യാമ്ബില്‍ കഴിയുന്ന ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധമുണ്ടായിരുന്നു. ഒരുമാസത്തിലേറെയായി ദുരിതം സഹിച്ചാണ്​ ആളുകള്‍ ക്യാമ്ബില്‍ കഴിയുന്നത്​. പൊതുമാപ്പ്​ രജിസ്​റ്റര്‍ ചെയ്​ത ഇൗജിപ്​തുകാര്‍ മുഴുവന്‍ തിരിച്ചുപോയി. ബംഗ്ലാദേശ്​, ശ്രീലങ്ക പൗരന്മാരും പോയിത്തുടങ്ങി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്വാറന്‍റയിന്​ അടക്കം സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിയാത്തതിനാല്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന്​ അനുമതി ലഭിക്കാത്തതായിരുന്നു ഇന്ത്യക്കാരുടെ മടക്കം വൈകാന്‍ കാരണം. പൊതുമാപ്പിന്​ രജിസ്​റ്റര്‍ ചെയ്​ത മുഴുവന്‍ പേരെയും കുവൈത്ത്​ സൗജന്യമായാണ്​ നാട്ടിലെത്തിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button