Latest NewsNewsKuwaitGulf

കു​വൈ​റ്റി​ൽ കോ​വി​ഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ, 17000പിന്നിട്ടു : മൂന്ന് പേർ മരിച്ചു

കുവൈറ്റ് സിറ്റി : 261 ഇ​ന്ത്യ​ക്കാ​ർ ഉൾപ്പെടെ 804പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മ​ര​ണ​സം​ഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേ​ർ കൂടി സുഖം പ്രാപിച്ചതോടെ രോ​ഗ​മു​ക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയർന്നു. 12,559 പേ​രാ​ണ് നിലവിൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 167 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 256,559 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് 339, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് 126, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് 207, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് 86, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് 46 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കോവിഡ് ബാധിതരുടെ എണ്ണം.

Also read : ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button