മനാമ : ബഹ്റൈനിൽ ബുധനാഴ്ച 190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7532ആയി ഉയർന്നു. 21 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,964ആയി ഉയർന്നു. നിലവിൽ 4410 പേരാണ് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് ഇതുവരെ 12പേരാണ് മരിച്ചത്.
സൗദിയിൽ 10പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിൽ-7, മക്കയിൽ-3 എന്നിങ്ങനെ 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2691 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62545ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1844 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തരായവരുടെ എണ്ണം 33478ആയി ഉയർന്നു. നിലവിൽ 28728 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 276 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
261 ഇന്ത്യക്കാർ ഉൾപ്പെടെ 804പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മരണസംഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയർന്നു. 12,559 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 339, ഹവല്ലി ഗവർണറേറ്റ് 126, അഹ്മദി ഗവർണറേറ്റ് 207, ജഹ്റ ഗവർണറേറ്റ് 86, കാപിറ്റൽ ഗവർണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.
Post Your Comments