പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രി കൊറോണ ഐസലേഷന്‍ വാര്‍ഡാക്കി മാറ്റി ദിവസങ്ങൾ കഴിഞ്ഞപ്പോൾ സണ്‍ഷെയ്ഡ് തകര്‍ന്നു വീണു. ആശുപത്രിയുടെ പഴയ ബ്ലോക്കിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്നു വീണത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ പുലര്‍ച്ചെ 2 മണിയോടുകൂടിയാണ് സംഭവം.
ആശുപത്രി കൊറോണ ഐസലേഷന്‍ വാര്‍ഡാക്കി മാറ്റിയതിനാല്‍ കിടപ്പ് രോഗികള്‍ ഉണ്ടായിരുന്നില്ല. ഒപി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കായി ഇരിപ്പിടം ക്രമികരിച്ചിരിക്കുന്ന ഷെഡിനു മുകളിലേക്കാണ് കോണ്‍ക്രീറ്റ് സ്ലാബ് പതിച്ചത്. പുലര്‍ച്ചെയായതിനാലും കിടപ്പു രോഗികള്‍ ഇല്ലാത്തതിനാലും വലിയ ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ജീവനക്കാരും.
ALSO READ: കുമളി അതിര്‍ത്തി വഴി കേരളത്തില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നു; വിശദാംശങ്ങൾ പുറത്ത്
1988ല്‍ പണിത കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിണ്ട് കീറി അപകട സ്ഥിതിയിലാണ്. കോടികള്‍ മുടക്കി പണിയുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പീരുമേട്ടിലെ താലൂക്കാശുപത്രിക്കില്ല.
Post Your Comments