KeralaLatest NewsNews

കുമളി അതിര്‍ത്തി വഴി കേരളത്തില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നു; വിശദാംശങ്ങൾ പുറത്ത്

ഇടുക്കി : ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി അതിര്‍ത്തി വഴി ഇന്നലെ 477പേര്‍ കേരളത്തിലെത്തി. ഇതിൽ ഇടുക്കി ജില്ലയിലേയ്ക്ക് എത്തിയ 178 പേരില്‍ 19 പേരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 244 പുരുഷന്‍മാരും 198 സ്ത്രീകളും 35 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്- 275, മഹാരാഷ്ട്ര- 11, കര്‍ണ്ണാടക- 120, തെലുങ്കാന- 32, ആന്ധ്രപ്രദേശ്- 31, രാജസ്ഥാന്‍- 3 പഞ്ചാബ്- 1, ഹരിയാന-4, ഗുജറാത്ത്- 5 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.

റെഡ് സോണുകളില്‍ നിന്നെത്തിയ 66 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 411 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച്‌ വീടുകളിലേയ്ക്ക് അയച്ചു.

അതേസമയം, ഇടുക്കി കരുണാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ച സഹചര്യത്തില്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടിക തയാറാക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. രോഗബാധിതന്‍ താമസിക്കുന്നത് കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി മേഖലയിലാണെങ്കിലും ബേക്കറി നടത്തുന്നത് വണ്ടന്‍മേട് പഞ്ചായത്തിലെ പുറ്റടി ടൗണിലാണ്. അതിനാല്‍ രണ്ട് പഞ്ചായത്തുകളിലെയും സമ്ബര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ബേക്കറിയിലെത്തിയവരെയാണ് കണ്ടെത്തുന്നത്. ബേക്കറിയില്‍ മുഖാവരണം ധരിക്കാതെ എത്തിവരെയും അഞ്ച് മിനിറ്റിലധികം ചെലവഴിച്ചവരെയുമാണ് കണ്ടെത്തിവരുന്നത്. കരുണാപുരം പഞ്ചായത്തില്‍ രോഗബാധിതനുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴ് പേരുയും, ഈ ഏഴ് പേരുമായി മ്ബര്‍ക്കം പുലര്‍ത്തിയ 18 പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: കോവിഡ് ഭീതി തുടരുന്ന സമയത്തും കെപിസിസി ഭാരവാഹികളുടെ ചുമതല നിശ്ചയിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്

പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ബേക്കറി ഉടമയുടെ ഭാര്യയും മക്കളും, മൂന്ന് അടുത്ത ബന്ധുക്കളും, ഒരു അയല്‍വാസിയുമാണ് ഉള്ളത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബേക്കറി ഉടമയുമായി പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക ആയിരം കടക്കും. വണ്ടന്‍മേട് പഞ്ചായത്തില്‍ മാത്രം ഇതിനോടകം 200ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button