NattuvarthaLatest NewsKeralaNewsCrime

വ്യാജ മദ്യ നിർമ്മാണം; പ്രശസ്ത സീരിയല്‍ നടിയും കൊലക്കേസ് പ്രതിയും അറസ്റ്റിൽ

റ്റുള്ളവര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം; തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യവേട്ട. 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു. സീരിയല്‍ നടിയും, കൊലക്കേസ് പ്രതിയുമാണ് നെയ്യാറ്റിന്‍ കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായത്.

പ്രശസ്ത സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമായ സിനിയും വെള്ളറടസ്വദേശി വിശാഖുമാണ് പിടിയിലായത്. രണ്ട് വര്‍ഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ വിശാഖ്.

രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റര്‍ ചാരായവും 1100ലിറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രത്തിലുള്ള മറ്റുള്ളവര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button