
ചെങ്ങന്നൂർ: കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പൊലീസ് പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മൻ(48) ആണ് പിടിയിലായത്.
Read Also : സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു
വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചു വച്ച 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇവർ മുമ്പും അബ്കാരി കേസിലെ പ്രതിയാണ്.
Read Also : സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു
പ്രിവന്റീവ് ഓഫീസർ സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ബിനു, നിജോമോൻ ജോസഫ്, അജീഷ് കുമാർ, വനിതാ ഓഫീസർമാർ എന്നിവരും റെയ്ഡിനുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments