കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൊമിനിക് മാർട്ടിന്റെ പശ്ചാത്തലം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു സ്‌ഫോടനത്തിന് ഡൊമിനിക് മാർട്ടിൻ പദ്ധതിയിട്ടു എന്നും ഇയാൾ ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പരിശോധിക്കുകയാണ് എന്നും പോലീസ് സൂചന നൽകി.
ഇന്ററർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മാർട്ടിൻ പഠിച്ചത്. ഇതിനായി മാസങ്ങളോളം സമയം എടുത്തു. ബോംബ് നിർമ്മിക്കാനായി പലയിടങ്ങളിൽ നിന്നുമായാണ് വസ്തുക്കൾ ശേഖരിച്ചത്. സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഡൊമിനിക് മാർട്ടിൻ പ്രാർത്ഥനായോഗ സ്ഥലത്ത് എത്തിയത് സ്‌കൂട്ടറിൽ ആണെന്നാണ് വ്യക്തമാക്കുന്നത്.
ആഹാരത്തിന് ശേഷം അല്പം മധുരം കഴിക്കാം എന്ന് പറയുന്നതിന് പിന്നിൽ ഇതായിരുന്നുവല്ലേ കാരണം
കൺവെൻഷൻ സെന്ററിൽ എത്തിയ ഡൊമിനിക് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ബോംബ് വെച്ചത്. ഇയാൾ റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. സമ്മേളന വേദിക്ക് പുറത്തു നിന്നാണ് ട്രിഗർ ചെയ്തത്. പിന്നാലെ, സ്‌കൂട്ടറിൽ തന്നെ തൃശ്ശൂർ ഭാഗത്തേക്ക് പോയി. തൃശ്ശൂരിൽ എത്തിയതിന് ശേഷം കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്‌ബുക്കിൽ ലൈവ് ചെയ്തു. തുടർന്ന്, ഡൊമിനിക് മാർട്ടിൻ കൊടകര പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി.
Post Your Comments