Latest NewsNewsIndia

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടി വായ്പ : മറ്റ് ജനകീയ പാക്കേജുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കേജ് വിശദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അര്‍ഥമില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

Read Also : 20 ല​ക്ഷം കോ​ടി​യു​ടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടാണ് പാക്കേജ്. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് പാക്കേജിന് രൂപം നല്‍കിയത്. സമ്പദ്ഘടനയില്‍ ഇതുവരെ വരുത്തിയ മാറ്റങ്ങള്‍ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകും. വിപുലമായ പരിഷ്‌കാരങ്ങള്‍ വരും.

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും.

വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും.

100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.

45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും.

ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.

41 കോടി ജനങ്ങള്‍ക്കായി ഇതുവരെ 52,606 കോടി രൂപ നല്‍കി

സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌കരിച്ചു.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി

തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ മൂലധനം.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക

വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാം

ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മെക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 കോടിയുടെ സഹായം.

രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നല്‍കാനുമള്ള ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയും ചെയ്യുന്ന നിര്‍മല സീതാരാമന്‍ ബുധനാഴ്ച അറിയിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button