Latest NewsNewsIndia

ഇലക്ടറല്‍ ബോണ്ട് ആരോപണങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ റെയ്ഡുകളും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാം ഊഹാപോഹങ്ങളാണെന്ന് പറഞ്ഞ മന്ത്രി മുമ്പ് ഉണ്ടായിരുന്ന സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നോയെന്ന് ചോദിച്ചു.

Read Also: പേടിഎമ്മിന് ആശ്വാസ വാർത്ത! തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ ലൈസൻസ് അനുവദിച്ച് എൻപിസിഐ

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) പുറത്തുവിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ മുന്‍നിര 30 കമ്പനികളില്‍ 14 എണ്ണമെങ്കിലും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടേണ്ടി വന്നതായിരുന്നു.

അന്വേഷണ ഏജന്‍സി റെയ്ഡുകളും തിരഞ്ഞെടുപ്പ് ബോണ്ടുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ ‘അനുമാനങ്ങള്‍’ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button