കോട്ടയം : കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്ബാശേരിയില്‍ നിന്നു മടങ്ങിയ ടാക്സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്.
ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്.ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.
Post Your Comments