കുവൈറ്റ് സിറ്റി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ (34) ആണ് കുവൈറ്റിൽ മരിച്ചത്. ദജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന അബ്ദുൽ ഗഫൂറിനെ പനി ബാധിച്ചതോടെ 3 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകൻ: മുഹമ്മദ് ഹാനി.
Also read : ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
അതേസമയം സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാരെന്നു. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇതിൽ എട്ട് പേർ മലയാളികളാണ്. മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു ആറ് പേർ വീതവും ബീഹാർ, തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവും, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചു.
മക്കയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കോട്ടുവാല, മുഹമ്മദ് റഫീഖ് ഒട്ടുപാറ, മദീനയിൽ കണ്ണൂരിൽ നിന്നുള്ള ശബ്നാസ്, മലപ്പുറത്ത് നിന്നുള്ള അരീകത്ത് ഹംസ, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാൻ, പുനലൂർ സ്വദേശി വിജയകുമാരൻ നായർ, കൊല്ലം സ്വദേശി ഇബ്രാഹീം കുട്ടി ഷരീഫ്, ബുറൈദയിൽ ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ പിച്ച മുഹമ്മദ് എന്നിവരാണ് മരിച്ച മലയാളികൾ.
Post Your Comments