Latest NewsIndiaNews

വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും : പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

വിശാഖപട്ടണം: വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും . പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്.
വിശാഖപട്ടണം വിഷവാതക ദുരന്തത്തിലെ പ്രത്യാഘാതം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് സി.എസ്.ഐ.ആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇരകളായവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സ്‌റ്റൈറീനും ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ എല്‍.ജി കമ്പനിയോട് ആവശ്യപ്പെട്ടു.

Read Also :  കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഏറെ ദൂരം പിന്നിടാനായില്ല; പോലീസെത്തുമ്പോൾ കാണുന്നത് ആളുകൾ കുഴഞ്ഞുവീഴുന്ന കാഴ്ച; നൊമ്പരമായി വിശാഖപട്ടണം

ഇരകളായവര്‍ക്ക് ശ്വാസകോശ, ത്വക്ക് രോഗങ്ങളുടെ ബുദ്ധിമുട്ട് നീണ്ടു നില്‍ക്കും. വെങ്കട്ടപ്പുരത്തുളളവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധന നടത്തണം. സി.എസ്.ഐ.ആര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button