Latest NewsNewsIndia

കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഏറെ ദൂരം പിന്നിടാനായില്ല; പോലീസെത്തുമ്പോൾ കാണുന്നത് ആളുകൾ കുഴഞ്ഞുവീഴുന്ന കാഴ്ച; നൊമ്പരമായി വിശാഖപട്ടണം

വിശാഖപട്ടണം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിശാഖപട്ടണത്തെ വിഷവാതക ചോർച്ച. പിഞ്ചുകുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്. വെളുപ്പിനു 3.30 ന് നാട്ടുകാർ തന്നെയാണ് വാതകം ചോരുന്ന സംശയം പോലീസിനെ വിളിച്ചറിയിച്ചത്. പൊലീസുകാര്‍ എത്തിയെങ്കിലും വിഷവാതകം ശ്വസിക്കാനിടയാകുമെന്ന് മനസിലാക്കി പോകുകയും പിന്നീട് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ മടങ്ങിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു.

Read also: കോവിഡ്-19 : യുഎഇയിൽ എട്ട് പേര്‍ കൂടി മരണപ്പെട്ടു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന

സ്ഥലത്തെത്തിയ പൊലീസുകാര്‍ കണ്ടത് നിരത്തുകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നാട്ടുകാരെയാണ്. വീടുകള്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് അബോധാവസ്ഥയില്‍ കിടന്നിരുന്ന പലരെയും ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടാൻ ശ്രമിച്ചവരും പകുതിവഴിയിൽ കുഴഞ്ഞുവീണു.ആളുകളെ ഒരു വിധത്തില്‍ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് എസിപി സ്വരൂപ റാണി വ്യക്തമാക്കുന്നത്. രണ്ടു പേര്‍ സ്‌റ്റെറീന്‍ വിഷവാതകം ശ്വസിച്ചു മയങ്ങി കിണറ്റില്‍ വീണാണു മരിച്ചതെന്ന് ഡിജിപി ഗൗതം സവാങ് പറഞ്ഞു.

shortlink

Post Your Comments


Back to top button