ന്യൂഡല്‍ഹി • വന്ദേ ഭാരത് മിഷന്റെ അഞ്ചാം ദിവസമായ തിങ്കളാഴ്ച ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി 7 പ്രത്യേക കുടിയൊഴിപ്പിക്കൽ വിമാനങ്ങൾ നാട്ടിലേക്ക് എത്തും.
ലണ്ടന്‍-ഡല്‍ഹി-ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്കോ-മുംബൈ-ഹൈദരാബാദ്, ധാക്ക-മുംബൈ, ദുബായ്-കൊച്ചി, അബുദാബി-ഹൈദരാബാദ്, ക്വാലാലംപൂര്‍-ചെന്നൈ, ബഹ്‌റൈന്‍-കോഴിക്കോട് എന്നിവയാണ് ഇന്നെത്തുന്ന വിമാനങ്ങള്‍.
കൊറോണ വൈറസ് മഹാമാരിക്കിടെ യുഎസ്, യു.എ.ഇ, യു.കെ എന്നിവയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനാണ് ഇന്ത്യ ‘വന്ദേ ഭരത്’ മിഷന്‍ പ്രഖ്യാപിച്ചത്.
12 രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ 15,000 ത്തോളം ഇന്ത്യക്കാർ വരും ദിവസങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments