ന്യൂഡല്‍ഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ എല്‍.ജി. പോളിമേഴ്‌സ്, കമ്പനിക്കെതിരേ നടപടി സ്വീകരിച്ചു ദേശീയ ഹരിത ട്രിബ്യൂണല്‍. ദുരന്തം മൂലമുള്ള നാശനഷ്‌ടങ്ങള്‍ കണക്കിലെടുത്തു കമ്പനി അടിയന്തരമായി 53 കോടിരൂപ കെട്ടിവയ്‌ക്കണമെന്നു ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ചു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ട്രിബ്യുണല്‍ നോട്ടീസ് അയച്ചു.
ചോര്‍ച്ച നിയന്ത്രിക്കാനുള്ള രാസവസ്‌തുക്കള്‍ ദാമനില്‍ നിന്ന് എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റില്‍ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്‌ടര്‍ പറഞ്ഞു. ദുരന്തത്തിനു ശേഷവും കമ്പനിയിൽ നിന്നു വീണ്ടും വാതകച്ചോര്‍ച്ചയുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് വാതകം രണ്ടാമതും ചോര്‍ന്നത്.
ഇതോടെ അധികൃതർ കൂടുതല്‍ പേരെ വീടുകളില്‍ നിന്ന് അര്‍ധരാത്രി ഒഴിപ്പിച്ചു. ദുരന്തത്തില്‍ 12 പേരാണ് മരിച്ചത്. കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്രസര്‍ക്കാര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അശാസ്‌ത്രീയമായി രാസവസ്‌തുക്കള്‍ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു.
Post Your Comments