
ഷാര്‍ജ: ലേബർ ക്യാംപിൽ വിഷവാതക ചോർച്ച ഉണ്ടായത് വൻ പരിഭ്രാന്തിക്ക് ഇടയായി. 162 തൊഴിലാളികളെ ഉടൻ തന്നെ രക്ഷപെടുത്തി. തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വന്‍ ദുരന്തം ഒഴിവാക്കി. കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ വാതക ചോര്‍ച്ചയുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.മതിയായ വെന്റിലേഷനുകൾ ഇല്ലാത്ത മുറികളിലാണ് തൊഴിലാളികൾ താമസിക്കുന്നത്.
ക്ലോറിന്‍ വാതകത്തിന്റെ ഇടപാട് നടത്തുന്ന കമ്പനി വെയര്‍ഹൗസില്‍ വന്‍ സ്‌ഫോടനമുണ്ടായിരുന്നതാണ് വാതക ചോർച്ചയ്ക്ക് കാരണം എന്നാണു വിലയിരുത്തപ്പെടുന്നത്.വ്യാഴാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ 4ലും വാതകചോര്‍ച്ചയുണ്ടായിരുന്നു. ശ്വാസ തടസം ഉണ്ടായെങ്കിലും കുറച്ചു പേർ തൊഴിലിടത്തെക്ക് മടങ്ങിയതായി സാബിര്‍ അലി മെറ്റല്‍ സ്‌ക്രാപ് ട്രേഡിംഗ് മാനേജര്‍ മുഹമ്മദ് ഷബാസ് അറിയിച്ചു.
Post Your Comments