ഷാര്‍ജ: ഷാര്‍ജ തീപിടിത്തം , മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കണമെന്ന് ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി. അല്‍ നഹ്ദയിലെ തീപ്പിടുത്തമുണ്ടായ അബ്കോ ടവറില്‍ താമസിച്ചിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഷാര്‍ജ ചാരിറ്റി അസോസിയേഷന് നിര്‍ദ്ദേശം നല്‍കി സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തീപ്പിടിത്തത്തില്‍ നശിച്ച കെട്ടിടം വീണ്ടും താമസയോഗ്യമാകുന്നത് വരെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നും സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അല്‍താവൂന്‍, അല്‍ നഹ്ദ, അല്‍ ഖാന്‍ എന്നിവിടങ്ങളെ ഹോട്ടലുകളിലാണ് നിലവില്‍ താമസിക്കുന്നത്. ഷാര്‍ജ പൊലീസിനൊപ്പം യുഎഇ റെഡ്ക്രസന്റ്, ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍ എന്നിവയും ഇവര്‍ക്ക് സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ രംഗത്തുണ്ട്.
Post Your Comments