UAELatest NewsNewsInternationalGulf

വിരമിച്ച എമിറാത്തികൾക്ക് ജനുവരി 2 മുതൽ ഉയർന്ന പ്രതിമാസ അലവൻസ് നൽകും: ഷാർജ ഭരണാധികാരി

ഷാർജ: വിരമിച്ച എമിറാത്തികൾക്ക് നൽകുന്ന പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാൻ ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മുതൽ വിരമിച്ച എമിറാത്തികൾക്ക് ഉയർന്ന പ്രതിമാസ അലവൻസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഡിസംബർ 31 രാത്രി കത്തിക്കുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖം മൂടി, പ്രതിഷേധം: മുഖംമൂടി മാറ്റുമെന്ന് കമ്മറ്റിക്കാർ

ആദ്യ ഘട്ടത്തിൽ ആയിരം പേർക്ക് പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ അവരുടെ ജീവിത നിലവാരം ഉയരുമെന്നും അദ്ദേഹം അറിയിച്ചു.
വിരമിച്ച മറ്റ് 3,500 പൗരന്മാർക്ക് അധികം വൈകാതെ ഇൻക്രിമെന്റ് ലഭിക്കുമെന്ന് ഷാർജ ഭരണാധികാരി വിശദീകരിച്ചു. ഷാർജയിൽ ജോലി ചെയ്തിരുന്ന പൗരന്മാർക്ക് മാത്രമല്ല, മറ്റ് എമിറേറ്റുകളിൽ ജോലി ചെയ്തിരുന്നവർക്കും ഈ അറിയിപ്പ് ബാധകമാണ്.

Read Also: അഞ്ഞൂറിലധികം ആഭരണങ്ങളും വാച്ചുകളും: ജ്വല്ലറി ആൻഡ് വാച്ച് പ്രദർശനം ഫെബ്രുവരി 20 മുതൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button