ചാൾസ് ഫ്രീർ ആൻഡ്രൂസ്
1940-ൽ മരണക്കിടക്കയിൽ കിടന്ന് ഒരു ഇംഗ്ലീഷുകാരൻ പറഞ്ഞു, “മോഹൻ, സ്വാതന്ത്ര്യം വിദൂരമല്ല.” ചാൾസ് ഫ്രീർ ആൻഡ്രൂസ് മോഹൻദാസ് കരംചന്ദ് ഗാന്ധിയോട് പറഞ്ഞ വാക്കുകളാണിത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ഗാന്ധിജിയെ സജ്ജമാക്കുന്നതിൽ ആൻഡ്രൂസ് പ്രധാന പങ്കുവഹിച്ചു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ തത്ത്വശാസ്ത്രം പഠിപ്പിക്കുന്നതിനായി 1904ൽ കേംബ്രിഡ്ജ് മിഷനിൽ ചേർന്നു. ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യക്കാരോട് വംശീയമായി പെരുമാറിയതിൽ നിരാശനായ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്ക്കാൻ തുടങ്ങി.
ആൻഡ്രൂസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 1913ലെ മദ്രാസിലെ കോട്ടൺ തൊഴിലാളികളുടെ സമരം പരിഹരിക്കാൻ സഹായിക്കുകയും ചെയ്തു. 1917ൽ ചമ്പാരനിൽ ഗാന്ധി സത്യാഗ്രഹ സമരം ആരംഭിച്ചപ്പോൾ ആൻഡ്രൂസ് അവിടെ പോയി അദ്ദേഹത്തെ സഹായിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ചമ്പാരനിലെ ജനങ്ങൾ തങ്ങൾക്കുവേണ്ടി പോരാടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചതിനാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തമാക്കാൻ ആൻഡ്രൂസ് സ്വാതന്ത്ര്യസമരത്തിൽ ചേർന്നു. ഗാന്ധിജി, ടാഗോർ, ഗോഖലെ, ലാലാ ലജ്പത് റായ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ ദരിദ്രർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തെ ദിനബന്ധു എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.
റെജിനാൾഡ് റെയ്നോൾഡ്സ്
ഒരു ബ്രിട്ടീഷ് യുവാവ് 1929ൽ ഇരുപത്തിനാലാം വയസിൽ ഇംഗ്ലണ്ട് വിട്ടു. അദ്ദേഹം ഗാന്ധിജിയുടെ സബർമതി ആശ്രമം സന്ദർശിക്കുകയും ക്രമേണ ഗാന്ധിയുടെ ഏറ്റവും അടുത്ത സഹകാരികളിൽ ഒരാളായി മാറുകയും ചെയ്തു. ബ്രിട്ടന്റെ കൊളോണിയൽ നയങ്ങളെ ശക്തമായി എതിർത്ത ഇംഗ്ലീഷുകാരൻ ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യയിലെത്തി. 1930 മാർച്ചിൽ, ബ്രിട്ടീഷ് രാജിനെതിരായ തന്റെ നീക്കത്തിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ബ്രിട്ടീഷ് വൈസ്രോയിക്ക് ഒരു നീണ്ട രേഖാമൂലമുള്ള പ്രസ്താവന നൽകാൻ ഗാന്ധിജി റെയ്നോൾഡ്സിനെ നിയമിച്ചു. ഈ കത്ത് ‘ഗാന്ധിജിയുടെ അന്ത്യശാസനം’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
1929നും 1932നും ഇടയിൽ എഴുതിയ ഗാന്ധിജി റെയ്നോൾഡ്സിനെഴുതിയ കത്തുകൾ ഗാന്ധിജി ഒരു രാഷ്ട്രീയ തന്ത്രജ്ഞനും ആത്മീയ നേതാവുമാണെന്ന് വെളിപ്പെടുത്തുന്നു. റെയ്നോൾഡ്സ് ബ്രിട്ടനിൽ ‘ദി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. 1931ൽ അദ്ദേഹം ഗാന്ധിജിയുടെ മൂന്ന് കത്തുകൾ പ്രമുഖ ബ്രിട്ടീഷ് വ്യവസായിയും കൈയെഴുത്തുപ്രതി കളക്ടറുമായിരുന്ന ചാൾസ് എഫ് ജെങ്കിൻസിന് വിറ്റു. ‘എന്റെ ഏറ്റവും വിലപിടിപ്പുള്ള ചില സ്വത്തുക്കൾ വിറ്റ് ഇന്ത്യക്കാരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്ന് അദ്ദേഹം ജെങ്കിൻസിനോട് പറഞ്ഞു.
ഗാന്ധിജിയുടെ എല്ലാ കത്തുകളും റെയ്‌നോൾഡ്‌സിന്റെ പക്കലുണ്ടായിരുന്നു, തുടക്കത്തിൽ അദ്ദേഹം മൂന്ന് കത്തുകൾ വിറ്റ് ധാരാളം പണം സ്വരൂപിച്ചു. പിന്നീട് ആ കത്തുകൾ ബ്രിട്ടീഷ് ആർക്കൈവിൽ സൂക്ഷിച്ചു. ഇന്ത്യയിൽ ഗാന്ധിജിയോടൊപ്പം താമസിച്ചപ്പോൾ അദ്ദേഹം തന്റെ രചനകളിലൂടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യയെയും ഗാന്ധിജിയെയും കുറിച്ച് ഒരു ഡസനിലധികം പുസ്തകങ്ങൾ റെയ്നോൾഡ്സ് എഴുതി. 1937ൽ അദ്ദേഹത്തിന്റെ ‘ദി വൈറ്റ് സാഹിബ്‌സ് ഇൻ ഇന്ത്യ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം ബ്രിട്ടീഷ് ഓഫീസർമാരുടെ വിരോധത്തിന് പാത്രമായി.
അദ്ദേഹത്തിന്റെ എഴുത്തുകളിലും കത്തുകളിലും ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള കടുത്ത നീരസവും ഇന്ത്യക്കാർക്ക് എത്രയും വേഗം സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
മൈക്കൽ ജോൺ കാരറ്റ്
അമിത വേഗത്തിലെത്തിയ ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കയറി യുവാക്കൾക്ക് ദാരുണാന്ത്യം
1936ലെ വേനൽക്കാലത്ത് ഒരു വൈകുന്നേരം, തിരക്കേറിയ ബോംബെ മാർക്കറ്റിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ ഒരാൾ എത്തി. ബഷീർ എന്ന് പേര് നൽകി സ്റ്റുഡിയോയിൽ ഇരിക്കുന്നവരോട് മിറാജ്കർ എവിടെയാണെന്ന് ചോദിച്ചു. അത് അവിടെ സംഘർഷമുണ്ടാക്കി. സ്റ്റുഡിയോയിൽ ഇരിക്കുന്നവർ കരുതിയത് ഇയാൾ ഒരു പോലീസ് ഓഫീസറാണെന്നാണ്. തിടുക്കത്തിൽ കടകളടച്ച് കടയുടമകളെല്ലാം ഓടി. ആ മനുഷ്യൻ മൈക്കൽ ജോൺ കാരറ്റ് ആയിരുന്നു, അവൻ അന്വേഷിച്ചത് മീററ്റ് ഗൂഢാലോചന കേസിലെ മുഖ്യപ്രതി എസ്എസ് മിരാജ്‌കറെയായിരുന്നു.
മിറാജ്‌കറെ അറസ്റ്റ് ചെയ്യാനല്ല, സഹായിക്കാനാണ് ഇയാൾ വന്നതെന്ന് കടയുടമകൾക്ക് പിന്നീട് മനസിലായി. ഒരു ഐസിഎസ് ഓഫീസറായിരുന്നു കാരറ്റ്, ഓക്സ്ഫോർഡിലെ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ ജോലി ചെയ്യാൻ തീരുമാനിച്ചു. താമസിയാതെ, കാരിറ്റ് ബ്രിട്ടീഷ് സർക്കാരിനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾക്കും വേണ്ടി ഒരേ സമയം പ്രവർത്തിച്ചു. ബ്രിട്ടീഷ് സർക്കാരിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് രഹസ്യവിവരങ്ങൾ നൽകുമായിരുന്നു.
1939, തന്റെ ബ്രിട്ടീഷ് സഹപ്രവർത്തകർ തന്നെ കൊന്നേക്കുമെന്ന് കാരറ്റ് ഭയപ്പെട്ടു തുടങ്ങി. അങ്ങനെ ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1940ൽ, ഇന്ത്യക്കാരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പെൻഷൻ നിർത്തിവച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കാരറ്റ് ഇന്ത്യയിലേക്ക് വരുന്നത് തുടർന്നു. പിന്നീട് അദ്ദേഹം ഓക്സ്ഫോർഡിൽ താമസിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ എ മോൾ ഇൻ ദ ക്രൗൺ 1985ൽ പ്രസിദ്ധീകരിക്കുകയും തൽക്ഷണം ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. ഒരു ഇംഗ്ലീഷുകാരന്റെ കണ്ണിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ സ്വേച്ഛാധിപത്യത്തെ അടിവരയിടുന്നു പുസ്തകം. 1990ൽ ഓക്‌സ്‌ഫോർഡിൽ 84-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
ക്ലൈവ് ബ്രാൻസൺ
രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൂനെയിലെ ഗുലുഞ്ചെ ക്യാമ്പിലെ സൈനികർക്ക് ആ പ്രദേശത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ചുമതല നൽകിയിരുന്നു. എന്നാൽ അവരുടെ ഒരു ഉദ്യോഗസ്ഥൻ സംഘത്തിൽ ചേരാൻ വിസമ്മതിച്ചു. ഇത് മാത്രമല്ല, അങ്ങനെ ചെയ്യുന്നത് സാധാരണക്കാരോട് യുദ്ധം ചെയ്യുന്നതുപോലെയാണെന്ന് തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന്റെ വികാരങ്ങളും സഹതാപവും വിമതരായ ഇന്ത്യക്കാരോടായിരുന്നു.
ഇന്ത്യയിലെ കലാപങ്ങൾ ജപ്പാനെ സഹായിക്കാനുള്ള കോൺഗ്രസുകാരുടെ ഗൂഢാലോചനയാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ആരോപണത്തെക്കുറിച്ച് ‘ചർച്ചിലിന്റെ ഇന്ത്യയെക്കുറിച്ചുള്ള പ്രസംഗം മാലിന്യമായിരുന്നു, മറ്റൊന്നുമല്ല.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ഗവൺമെന്റിന്റെ ആജ്ഞകൾ അനുസരിക്കാൻ ഇന്ത്യയിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു അദ്ദേഹം. തന്റെ സർക്കാരും സൈന്യവും ഇവിടെ അതിക്രമങ്ങൾ നടത്തിയെന്നും അതിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ടെന്നും അദ്ദേഹത്തിന് തോന്നി. ക്ലൈവ് ബ്രാൻസൺ എന്നായിരുന്നു ആ മനുഷ്യന്റെ പേര്.
ഇന്ത്യയുടെ ദാരിദ്ര്യവും നിസഹായാവസ്ഥയും ബ്രാൻസനെ ആഴത്തിൽ സ്വാധീനിച്ചു. 175 വർഷത്തെ സാമ്രാജ്യത്വത്തിന് ശേഷം ഇന്ത്യയിലെ സാഹചര്യങ്ങൾ ഭയാനകമാം വിധം നിരാശാജനകമായിരിക്കുകയാണെന്നും നമ്മൾ നല്ല സുഹൃത്തുക്കളായി മടങ്ങണമെന്നും അദ്ദേഹം തന്റെ ഭാര്യക്ക് ഒരു കത്തിൽ എഴുതി. മുപ്പത്തിയേഴാം വയസിൽ ബ്രാൻസൺ ബർമ്മയിലെ ഒരു യുദ്ധത്തിനിടെ മരിച്ചു. ബ്രാൻസന്റെ മരണശേഷം ഭാര്യ നൗറീന് എഴുതിയ കത്തുകൾ ഇന്ത്യക്കാരെ സ്‌നേഹിക്കുന്ന ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ ലോകത്തിന് പരിചയപ്പെടുത്തി.
Post Your Comments