Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഷാർജ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ബലിപെരുന്നാൾ പ്രമാണിച്ചാണ് ഷാർജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

Read Also: മോദിയെ ആക്ഷേപിക്കുന്നതിൽ നിന്ന് ഇന്ത്യയെ തകർക്കുന്നതിലേക്ക് പ്രതിപക്ഷം എത്തി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

ഷാർജ ഭരണാധികാരിയുടെ തീരുമാനത്തെ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി അറിയിച്ചു.

അതേസമയം, 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉത്തരവിട്ടു. ബലിപെരുന്നാൾ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരവും യുഎഇ ഭരണകൂടം നൽകുന്നുണ്ട്.

Read Also: പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം, പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണത്തിനെതിരെ ഐശ്വര്യയുടെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button