കുവൈറ്റ് സിറ്റി : രണ്ടു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49ഉം, രോഗം ബാധിച്ചവരുടെ എണ്ണം 7623ഉം ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2622 ആയി ഉയർന്നു. 4952 പേരാണ് നിലവിൽ ചികിത്സയിലുള്ളതിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. കാപിറ്റൽ ഗവർണറേറ്റിൽ 60, ഹവല്ലി ഗവർണറേറ്റിൽ 108,അഹ്മദി ഗവർണറേറ്റിൽ 48, ഫർവാനിയ ഗവർണറേറ്റിൽ 172, ജഹ്റ ഗവർണറേറ്റിൽ 27 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകൾ.
Also read : മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രനിലയിൽ
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 13ആയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 4,096 പേരിൽ നടത്തിയ പരിശോധനയിൽ 1,130 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21,331ലെത്തി. രോഗമുക്തരായവരുടെ എണ്ണം 2,499 ആയി ഉയർന്നു. നിലവിൽ 18,819 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,24,554ലെത്തിയിട്ടുണ്ട്.
Post Your Comments