മനാമ: ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലാണ് നേരത്തെ അറിയിച്ചിരുന്ന സമയത്തില്‍ നിന്ന് അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പ്രവാസികളും അഞ്ച് കുട്ടികളുമുണ്ട്. നാല് മണിക്കൂര്‍ മുമ്പ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പ്രവാസികളെ വിമാനത്തിലേക്ക് കയറ്റിയത്.
read also : മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കായി ഡിജിപിയുടെ പ്രത്യേക നിര്‍ദേശം
വൈറസ് ബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പി.സി.ആര് ടെസ്റ്റ് നടത്തിയിട്ടില്ല. രാത്രി 11.30ന് കൊച്ചിയില്‍ വിമാനമെത്തും. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ എന്നിങ്ങനെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ വിമാനത്തില്‍ അവസരം നല്‍കിയിട്ടുള്ളത്. യാത്രക്കാരില്‍ 40 ശതമാനം പേര് സ്ത്രീകളാണ്.
Post Your Comments