ന്യൂഡല്‍ഹി: എല്ലാ ജനങ്ങള്‍ക്കും ബുദ്ധപൂര്‍ണ്ണിമ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ബുദ്ധന്‍ മഹത്തരമായ സംഭാവനകളാണ് നല്‍കിയത്. ബുദ്ധന്‍ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാകുകയും അതുവഴി മറ്റുള്ളവരുടെ ജീവിത പാതയ്ക്ക് വെളിച്ചമേകുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് സാഹചര്യത്തില്‍ ബുദ്ധപൂര്‍ണ്ണിമയുടെ ആഘോഷ ചടങ്ങുകളില്‍ നേരിട്ട് പങ്കാളിയാകാന്‍ കഴിയില്ല. എന്തിരുന്നാലും ആഘോഷങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം പങ്കുചേരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദഹേം വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും യാതൊരു വിവേചനവും കൂടാതെ ഇന്ത്യയെ പിന്തുണച്ചു. നിലവില്‍ വളരെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘടത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. 24 മണിക്കൂറും രാപ്പകലില്ലാതെ അധ്വാനിക്കുന്നവര്‍ നമുക്കുചുറ്റും പോരാളികൾ ഉണ്ട്.
ALSO READ: ഇന്ത്യയുടെ ഗ്രാമങ്ങളിൽ നടന്നത് ഇന്റർനെറ്റ് വിപ്ലവം; വിശദമായ പഠന റിപ്പോർട്ട് പുറത്ത്
സ്വന്തം കാര്യം നോക്കാതെയാണ് ഇവര്‍ നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് സഹായം നല്‍കിവരുകയാണ്. ഇത് തുടരും. എല്ലാവര്‍ക്കും കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments