ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ എന്ന് വരെ തുടരുമെന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോക്ക്ഡൗണ്‍ തുടരണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും സോണിയ ഗാന്ധി ചോദിക്കുകയുണ്ടായി. മെയ് 17ന് ലോക്ക് ഡൗൺ അവസാനിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച അറിയിപ്പ്. മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വ്യക്തമാക്കിയിരുന്നു.
Post Your Comments