മലപ്പുറം: റംസാന്‍ അനുബന്ധ സക്കാത്ത് വിതരണത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ഡോ. കെ.ടി ജലീല്‍. സക്കാത്ത് കൈപ്പറ്റുന്നതിനായി ആരും വീടുകള്‍ കയറിയിറങ്ങരുതെന്നും സാമൂഹ്യ വ്യാപനം തടയുന്നതിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാണ് നടക്കുന്നത്. ജില്ലയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം മനസ്സിലാക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരിലുള്‍പ്പടെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച 300 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമാണെങ്കിലും, ലോക്ഡൗണ്‍ തീരുന്നത് വരെ അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്നും മന്ത്രി അറിയിച്ചു.
Post Your Comments