കുവൈത്ത് സിറ്റി : രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെയാണ് സൗജന്യമായി കുവൈത്ത് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.
കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ കുടുങ്ങിക്കിടന്നിരുന്ന കുവൈത്ത് പൗരന്മാരെ കുവൈത്ത് എയർവേയ്‌സ് എയർലൈൻസ് വഴി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒപ്പം 15 അംഗ വൈദ്യസംഘത്തെയും പ്രത്യേക സൈനിക വിമാനത്തിൽ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ കുവൈത്തിലേക്ക് അയച്ചിരുന്നു. ഇതിൽ ജാസിം അല്‍ നജീം ഇന്ത്യയോടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments