റിയാദ് : സൗദിയിലുണ്ടായ സംഘർഷവുമായി ബന്ധപെട്ടു ആറ് പേർ അറസ്റ്റിൽ. മക്കയിലെ ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിൽ ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് അറസ്റ്റിലായതെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.
മുന്‍വൈരാഗ്യത്തെ തുടര്‍ന്നു യുവാക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് ജീപ്പുകളിലും ഒരു പിക്ക് അപ്പ് വാഹനത്തിലുമായി എത്തിയ ഇവർ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി കല്ലേറ് നടത്തുകയും പിന്നീട് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിപ്പിക്കുകയും ചെയ്തു.യുവാക്കളിലൊരാള്‍ക്ക് ആദ്യം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ കൂടി സ്ഥലത്തെത്തിയാണ് റോഡിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
Also read : പ്രവാസികള്‍ അറിയാന്‍…വിസ ചട്ടങ്ങളില്‍ മാറ്റം
സംഘര്‍ഷം തുടരുന്നതിനിടെ രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇറങ്ങി ഓടി രക്ഷപെട്ടു. വാഹനങ്ങള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ വീഡിയോ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു
Post Your Comments