Latest NewsKeralaNews

സംസ്ഥാനത്തെ പ്രസിദ്ധ സന്നദ്ധ സംഘടനയ്‌ക്കെതിരെ സിബിഐ കേസ്

തിരുവനന്തപുരം: പ്രസിദ്ധ സന്നദ്ധ സംഘടനയ്ക്കെതിരെ സിബിഐ കേസ്. വിദേശ പണം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. ഗുഡ് സമരിട്ടണ്‍ പ്രോജക്ട് ഇന്ത്യ എന്ന സ്ഥാപന മേധാവി ജോസഫ് പുലിക്കുന്നേലിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

read also :കേരളത്തിലെ മദ്യ ഷോപ്പുകൾ തിങ്കളാഴ്ച തുറക്കാൻ ധാരണ; ബെവ്കോ നീക്കം തുടങ്ങി

സുനാമി പുനദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോളണ്ടില്‍ നിന്നും വന്ന പണം സംഘടന വകമാറ്റിയെന്ന പരാതിയിലാണ് കേസെടുത്തത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button