Latest NewsKeralaNews

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം സിബിഐക്ക് കൈമാറി

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം സിബിഐക്ക് കൈമാറികൊണ്ടു സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇറങ്ങി. കേസന്വേഷണം സിബിഐക്ക് നൽകണമെന്ന് നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. എന്നാൽ പ്രതികൾക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകർ ആരോപിച്ചിരുന്നു. ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം.

Read Also: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി തോമസ് ഡാനിയേല്‍ വിദേശത്ത് നിക്ഷേപിച്ചതായി സൂചന : പണം തട്ടിപ്പിന് ഒത്താശ ചെയ്തത് പെണ്‍മക്കള്‍

സെപ്റ്റംബര്‍ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് ഒറ്റ എഫ്‌ഐആര്‍ ഇടാനുള്ള ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണമെന്നും സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button