Latest NewsIndia

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ കേസെടുത്തു

റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തു. 2016 ലെ വീഡിയൊയുമായി ബന്ധപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി റാവത്തിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

40 ലക്ഷം അനധികൃത കോളനി നിവാസികളെ ഭുഉടമകളാക്കാനൊരുങ്ങി മോദി സർക്കാർ

ഹരീഷ് റാവത്തിന് പുറമെ ഉത്തരാഖണ്ഡ് സര്‍ക്കാരിലെ മുന്‍ കാബിനറ്റ് മന്ത്രി ഹരക് സിങ്ങ് റാവത്ത്, ഉമേഷ് കുമാര്‍ എന്നിവര്‍ക്കതെരിയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.വിമത എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ 2016 ല്‍ പുറത്തിവിട്ട വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button