ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. വിദേശ ഫണ്ട് വകമാറ്റി് ചെലവഴിച്ചതിനാണ് കേസ്. ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ്‌സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ലോയേഴ്‌സ് കളക്ടീവ് എന്ന എന്‍ജിഒയ്ക്കു ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് കണ്ടെത്താല്‍.
വിഘടനവാദം നടത്തുന്നവര്‍ക്കും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയമസഹായം നല്‍കുന്ന വിവാദ സംഘടനയാണ് ലോയേഴ്‌സ് കളക്ടീവ്. ഇതിന്റെ പ്രസിഡന്റാണ് ഗ്രോവര്‍. 2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയുടെ വിദേശവരുമാനമാണ് സംഘടനയ്ക്ക് ലഭിച്ചത്. ഇത് വഴിമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സുപ്രീം കോടതി അഭിഭാഷകരായ ആനന്ദ് ഗ്രോവറും ഇന്ദിര ജയ്‌സിങ്ങും സ്ഥാപിച്ച ലോയേഴ്‌സ് കളക്ടീവ് മാവോ-ആന്റി നാഷനലുകള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ കുപ്രസിദ്ധരാണ്.
കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ആയിരുന്നു ഇന്ദിര.
Post Your Comments