ന്യൂഡൽഹി : ബാങ്ക് തട്ടിപ്പു കേസുകളിൽ കൈക്കൂലി വാങ്ങിയതിന് സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സിബിഐ. ന്യൂഡൽഹിയിലെ സിബിഐ ആസ്ഥാനത്തുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ സിബിഐ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി ഉദ്യോഗസ്ഥർക്കെതിരെ സിബിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തു.
ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനികൾക്ക് അനുകൂലമായി അഴിമതി നടത്തിയെന്നും ആരോപിച്ചാണ് സിബിഐ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സിബിഐ അക്കാദമയിൽ റെയ്ഡ് നടന്നിരുന്നു. ഇവിടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ആർകെ റിഷി, , ഡിഎസ്‌പി ആർകെ സാങ്‌വാൻ, ബിഎസ്‌എഫ്‌സി (ബാങ്കിംഗ് സെക്യൂരിറ്റി & തട്ടിപ്പ് സെൽ), ഇൻസ്പെക്ടർ കപിൽ ധൻകാഡ്, സ്റ്റെനോ സമീർ കുമാർ സിംഗ്. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
Post Your Comments