മനാമ : ബഹ്റൈനിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 129 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1608 ആയി ഉയർന്നു. ഒരാളുടെ നില ഗുരുതരം. ഒരാളുടെ നില ഗുരുതരം. 53 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 553 ആയി ഉയർന്നു. മരണം 8 ആയി.
Also read :സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ഇന്ത്യക്കാരനടക്കം നാലുപേർ കൂടി കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 30 ആയി. 103 ഇന്ത്യക്കാരടക്കം 353 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ കുവൈറ്റിൽ ഇതുവരെ 4377 പേർക്കാണ് കോവിഡ് ബാധിച്ചത്. 63പേർ കൂടി പ്രാപിച്ചതും രോഗമുക്തി നേടിയവരുടെ എണ്ണം 1602 ആയി ഉയർന്നു. 2745 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 36 പേരുടെ നില ഗുരുതരമാണ്. പുതിയ കോവിഡ് ബാധിതരിൽ ഒമ്പതുപേർ വിദേശത്തുനിന്ന് വന്നവരും 337 പേർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ആദ്യമായാണ് കുവൈറ്റിൽ ഒരു ദിവസം 300ന് മേൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും നാലുപേർ മരിക്കുന്നതും.
Post Your Comments