ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഋഷി കപൂറിന്റെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആശുപത്രിയിലെ ജീവനക്കാരാകും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വീഡിയോ പുറത്തുവന്നതോടെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി.മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ മരണം. ഇദ്ദേഹത്തെ അവസാന നിമിഷം പരിചരിച്ച ആശുപത്രി ജീവനക്കാരോ അധികൃതരോ ആകും വീഡിയോ പകര്‍ത്തിയതെന്നാണ് കരുതപ്പെടുന്നത്.
എന്ത് കണ്ടാലും അത് ആദ്യം എത്തിക്കണമെന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇതിന് പിന്നില്‍ എന്നായിരുന്നു അര്‍ജുന്‍ കപൂറിന്റെ പ്രതികരണം. വീഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു. പൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നായിരുന്നു കരണ്‍ വാഹിയുടെ പ്രതികരണം.ആശുപത്രിയില്‍ അദ്ദേഹത്തെ അവസാന നിമിഷം ചികിത്സ ആരെങ്കിലുമാകാം വീഡിയോ പകര്‍ത്തിയത്.
അന്ത്യ നിമിഷങ്ങളിൽ മകൻ രൺബീർ കപൂർ അദ്ദേഹത്തിന് അവസാനമായി ജലം നൽകുന്നതും മറ്റുമാണ് വിഡിയോയിൽ ഉള്ളത്. വീഡിയോ ലഭിച്ചാല്‍ അത് മറ്റൊരാള്‍ക്ക് പങ്കുവെയ്ക്കും മുന്‍പ് ഡിലീറ്റ് ചെയ്യൂവെന്നും കരണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വാട്സ് ആപിലാണ് തനിക്ക് വിഡിയോ ലഭിച്ചത്.മനുഷ്യത്വത്തിന് വിലകൊടുക്കാം, വീഡിയോ പങ്കുവെയ്ക്കരുതെന്ന് മിനി മാതൂര്‍ പറഞ്ഞു.ബുധനാഴ്ച വൈകിട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2018 മുതല്‍ ഋഷി കപൂര്‍ കാന്‍സര്‍ ബാധിതനായിരുന്നു. ഒരു വര്‍ഷത്തോളം കാന്‍സര്‍ ചികിത്സയുമായി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. 2019 സെപ്റ്റംബറിലാണ് രോഗം ഭേദമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.
Post Your Comments