
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 67 വയസായിരുന്നു. ക്യാൻസറുമായി രണ്ടുവർഷമായി നീണ്ട പോരാട്ടത്തിന് ശേഷം ഇന്നാണ് നടൻ റിഷി കപൂർ അന്തരിച്ചത്. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൌണ്ടേഷൻ ആശുപത്രിയിലാണ് റിഷി അന്ത്യശ്വാസം വലിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്തി നേടി
ഭാര്യയും നടിയുമായ നീതു കപൂറും ഒപ്പം ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ ബോളിവുഡിന് രണ്ട് തീരാനഷ്ടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്
Post Your Comments