
ഇന്ത്യൻ സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍ സമ്മാനിച്ച മാസമായിട്ടാണ് ഏപ്രില്‍ അവസാനിക്കുന്നത്. ഏതാനം മണിക്കൂർ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് ഇതിഹാസ താരങ്ങളായ ഇർഫാൻ ഖാനും ഋഷി കപൂറും ആരാധകർക്ക് നഷ്ടമായത്.
വൻകുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച്ച പകലോടെ ഇർഫാന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്.
തുടർന്ന് 24 മണിക്കൂറിന്റെ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച പകലോടെ ഇതിഹാസ താരം ഋഷി കപൂറും ഓർമയായി. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹവും.
Post Your Comments