കൊല്ലം; രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച പോലീസുകാരന് അറസ്റ്റില്‍,, തിരുവന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ആണ് അറസ്റ്റിലായത്.
കോവിഡ് കാരണം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ പ്രവേശിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്, രതീഷ് നേരത്തെയും കുളത്തുപ്പുഴയില്‍ എത്തിയിരുന്നു, ഒദ്യോഗിക ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ എത്തിയത്.
എന്നാൽ ഇന്ന് വീണ്ടും എത്തിയതോടെ പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു,, റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രാകാരം ഇയാളെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
Post Your Comments